തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമറസ് നായികയാണ് സോനാ ഹെയ്ഡന്‍. നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വലിയ രീതിയിൽ ആരാധകരുള്ള താരമാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ത്രസിപ്പിച്ച സോന നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും ഉൾപ്പെട്ടിട്ടുമുണ്ട്.

സോനയും പ്രതാപ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് പച്ചമാങ്ങ. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രം പക്ഷേ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രം റിലീസിന് ഒരുങ്ങിയപ്പോൾ തന്നെ, ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതൽ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യ പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു.

അന്ന് അതിന് എതിരെ സോന തന്നെ പ്രതികരിച്ച് രംഗത്ത് വന്നു. ചിത്രത്തിന് എതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്ന് താരം വ്യക്തമാക്കി. കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും തന്നെ വിലയിരുത്തരുത്, എന്ന് താരം പറഞ്ഞു.

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ പിന്തുടര്‍ന്നു എന്നേ ചെയ്തിട്ടുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment