അതിനൊക്കെ തയ്യാറാണെങ്കിൽ അവസരങ്ങൾ തേടി വരും ; തുറന്ന് പറഞ്ഞ് സീരിയൽ താരം മൃദുല വിജയ്


സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സംവിധായകന്മാർക്കും നടന്മാർക്കും എതിരെ പല തവണ ആരോപണങ്ങളുമായി നടിമാർ രംഗത്ത് വന്നിട്ടുമുണ്ട്. സിനിമയിൽ നടക്കുന്ന പല തുറന്ന് പറച്ചിലുകളും പലർക്കും തല വേദനയും സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോൾ ഒരു തുറന്ന് പറച്ചിൽ കൂടി നടത്തി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സിനിമ സീരിയൽ താരം മൃദുല വിജയ്. 2016 ൽ ഇറങ്ങിയ ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് സിനിമയിൽ കൂടി വന്ന് മലയാളത്തിൽ നിരവധി സീരിയലുകളിൽ വേഷമിട്ട താരമാണ് മൃദുല. ഭാര്യ, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. മലയാളത്തിലും സിനിമയിൽ അരങ്ങേറിയ താരം സിനിമ രംഗത്ത് ഉണ്ടായ ഇപ്പോൾ വെളിപ്പെടുത്തുകയാണ് മൃദുല. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.

സിനിമയിൽ നിന്നും ഒരുപാട് ഓഫറുകൾ തനിക്ക് വന്നിട്ടുണ്ടെന്നും പക്ഷെ അവർ എല്ലാം അഡ്ജസ്റ്റമെന്റുകൾ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കിൽ ആ ഓഫർ കിട്ടിയേനെ പക്ഷെ താൻ അത് നിരസിച്ചെന്നും എന്തിനും തയാറായി നിൽക്കുന്ന ചിലരെ പോലെ തനിക്കാകാൻ കഴിയില്ലെന്നും മൃദുല പറയയുന്നു.

കഴിവ് ഉള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവർ വളർന്ന് വരണം പക്ഷെ സിനിമയിൽ സജീവമായ ചിലർക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താൽപര്യമെന്നും മൃദുല വിജയ് പറയുന്നു.

അവസരത്തിനായി വഴങ്ങി കൊടുക്കുന്ന രീതി മലയാളത്തിൽ നേരത്തെ തന്നെ ഉണ്ടെന്ന് വൈശാലിയിലെ നായിക


വൈശാലി എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടി എടുത്ത താരമാണ് സുപർണ ആനന്ദ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച താരം ഏറെ ശ്രദ്ധിക്കപ്പെത് ഭരതൻ സംവിധാനം ചെയ്ത് എംടി വാസുദേവൻ നായർ കഥ എഴുതിയ വൈശാലിയിൽ കൂടിയാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത താരം ഒടുവിൽ അഭിനയിച്ച മലയാളം സിനിമ ഞാൻ ഗന്ധർവനാണ്.

പിന്നീട് അച്ഛന്റെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഡൽഹിയിൽ ബിസിനസ്‌ നടത്തി വരുകയാണ്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സുപർണ മലയാളം സിനിമയിൽ അഭിനയിക്കണം എന്ന മോഹമായി അവസരം കാത്തിരിക്കുകയാണ്. മലയാളത്തിൽ തന്നെ വീണ്ടും തിരിച്ചു വരാനാണ് ആഗ്രഹമെന്നാണ് സുപർണ പങ്കുവെക്കുന്നത്.

മലയാളത്തിൽ വൈശാലി നൽകിയ സ്വീകാര്യത ഇന്നും പ്രിയപ്പെത്താണെന്നും നല്ല ഒരു അവസരം കിട്ടിയാൽ തിരിച്ചു വരും, ചെറിയ വേഷം അല്ല സ്ത്രീ പ്രാധാന്യമുള്ള വേഷത്തിലേക്ക് അഭിനയിക്കാനാണ് താല്പര്യമെന്നാണ് സുപർണ പറയുന്നത്. കാസ്റ്റിംഗ് കൗച്ച് എന്നത് ഇപ്പോൾ ഉയർന്നു വരുന്നതല്ല താൻ അഭിനയ ജീവിതം തുടങ്ങിയ സമയത്തും ഇതൊക്കെ സിനിമയിൽ ഉണ്ടെന്നും സുപർണ വെളിപ്പെടുത്തുന്നു.

നീണ്ട വർഷത്തിന് ശേഷം തിരിച്ചു വരുന്നതെങ്കിലും തന്റെ പ്രായത്തിന് പറ്റിയ റോളുകൾ ചെയ്യാനാണ് ഇഷ്ടമെന്നും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കാണാറുണ്ടെന്നും. പുരുഷ കേന്ദ്രമായ സിനിമ രംഗത്ത് ഉയർന്നു വരുന്ന സ്ത്രീ കൂട്ടായിമയ്ക്ക് തന്റെ പിന്തുണയുണ്ടെന്നും സുപർണ കൂട്ടിച്ചേർത്തു.

കുട്ടി നിക്കറിൽ നിമിഷ സജയനെ കണ്ട് ഞെട്ടി ആരാധകർ; പിന്നാലെ അസഭ്യ വർഷവും


ദിലീഷ് പോത്തൻ ബ്രില്ല്യൻസിൽ ഫഹദ് ഫാസിലും, സുരാജ് വെഞ്ഞാറുംമൂടും പ്രധാനവേഷത്തിലെത്തിയ തൊണ്ടിമുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ മികച്ച അഭിനേത്രിയാണ് നിമിഷ സജയൻ.

ദിലീഷ് പോത്തൻ സംവിധാനം ചെയിത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ ആയിരുന്നു നിമിഷ അവതരിപ്പിച്ചത്. തുടർന്ന് ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

ശാലിന സൗന്ദര്യം ഉള്ള കഥാപാത്രങ്ങൾ ചെയിതിട്ടുള്ള നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. നാടൻ വേഷങ്ങൾ ആണ് നിമിഷ ചെയിതിട്ടുള്ളത് എങ്കിൽ കൂടിയും നിമിഷ ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആയിരുന്നു.

ഇപ്പോൾ കുട്ടി നിക്കറിൽ നടി എത്തിയപ്പോൾ ആണ് ആരാധകർ താങ്കൾ ഇത്രക്കും മോഡൽ ആണോ എന്നുള്ള ചോദ്യം ആരാധകർ ചോദിക്കുന്നത്.

എന്നാൽ തുടർന്ന് വളരെ മോശം രീതിയിൽ സദാചാര വാദികൾ ആക്രമിക്കുക ആയിരുന്നു നടിയെ, എന്നാൽ തുടർന്ന് മോശം കമന്റുകൾ തുരുതുരാ എത്തിയപ്പോൾ കമന്റ് ബോക്സ് ബ്ലോക്ക് ചെയ്യുക ആയിരുന്നു നിമിഷ ചെയിതത്.


വേഷത്തിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും എന്നെ വിലയിരുത്തരുത്’; മസാല റാണി സോന ഹെയ്‌ഡൻ.


തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമറസ് നായികയാണ് സോനാ ഹെയ്ഡന്‍. നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വലിയ രീതിയിൽ ആരാധകരുള്ള താരമാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ത്രസിപ്പിച്ച സോന നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും ഉൾപ്പെട്ടിട്ടുമുണ്ട്.
സോനയും പ്രതാപ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് പച്ചമാങ്ങ. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ചിത്രം പക്ഷേ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രം റിലീസിന് ഒരുങ്ങിയപ്പോൾ തന്നെ, ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതൽ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യ പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു.
അന്ന് അതിന് എതിരെ സോന തന്നെ പ്രതികരിച്ച് രംഗത്ത് വന്നു. ചിത്രത്തിന് എതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്ന് താരം വ്യക്തമാക്കി. കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും തന്നെ വിലയിരുത്തരുത്, എന്ന് താരം പറഞ്ഞു.
ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ പിന്തുടര്‍ന്നു എന്നേ ചെയ്തിട്ടുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും മികച്ച നടൻമാർ ആരെല്ലാം? കിടിലൻ മറുപടി നൽകി നടി തൃഷ


യുവ താരസുന്ദരി തൃഷ കൃഷ്ണൻ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ തൃഷ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴിലെയും തെലുങ്കിലേയും യുവ സൂപ്പർതാരങ്ങൾക്കെല്ലാം ഒപ്പം സുപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള തൃഷ നിവിൻ പോളിയുടെ നായികയായി മലയാളത്തിലും എത്തിയിരുന്നു. രജനികാന്ത്, വിജയ്, വിക്രം, സൂര്യ, അജിത്, വിജയ് സേതുപതി തുടങ്ങി തമിഴിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികാ വേഷം ചെയ്തിട്ടുള്ള നടിയാണ് തൃഷ.

ഇപ്പോൾ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി ജീത്തു ജോസഫിന്റെ റാം എന്ന സിനിമയമൽ തൃഷ അഭിനയിക്കുകയാണ്.

അതേ സമയം തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ സ്ഥാനമുള്ള ഈ നടിയോട് കഴിഞ്ഞ ദിവസം ഒരു ആരാധകൻ ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംവാദത്തിനിടെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇപ്പോൾ വൈറലാവുകയാണ്.

നിങ്ങളുടെ കാഴ്ചപ്പാടിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച മൂന്നു നടൻമാർ ആരൊക്കെയാണ് എന്നായിരുന്നു ആ ചോദ്യം. ഒട്ടും സംശയിക്കാതെ തന്നെ തൃഷയുടെ ഉത്തരവുമെത്തി. ഉലക നായകൻ കമൽ ഹാസൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ എന്നിവരുടെ പേരുകളാണ് തൃഷ മറുപടിയായി പറഞ്ഞത്.

തമിഴിൽ കമൽ ഹാസനൊപ്പം, മന്മഥൻ അമ്പ്, തൂങ്കാ വനം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തൃഷ മോഹൻലാലിനൊപ്പം റാം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ആ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും അഭിനയിക്കുന്ന തൃഷ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

റാം, പൊന്നിയിൽ സെൽവൻ, പരമപാദം വിളയാട്ടു, ഗർജനൈ, റാങ്കി, ഷുഗർ എന്നിവയാണ് ഇപ്പോൾ തൃഷ ചെയ്യുന്ന ചിത്രങ്ങൾ. ഇരുപത്തിയൊന്ന് വർഷം മുൻപ് ജോഡി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃഷ തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലായി ഏകദേശം അറുപതിനു മുകളിൽ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

കുഞ്ഞു വേണമെന്ന് ഉണ്ടായിരിന്നു പക്ഷെ വിവാഹവും ഭർത്താവും വേണ്ടായിരുന്നു ; മനസ്സ് തുറന്ന് പേർളി


ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്തി പിന്നീട് ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ കൂടി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് പേർളി മണി. കുട്ടിത്തം നിറഞ്ഞ പേർളിയുടെ സംസാരം പ്രേക്ഷകരെ പേർളിയിലേക്ക് കൂടുതൽ അടുപ്പിച്ചു. ബിഗ്‌ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥി കൂടിയായിരുന്ന സീരിയൽ താരം ശ്രീനിഷാണ് പേർളിയുടെ ഭർത്താവ്. ബിഗ് ബോസ്സ് വീട്ടിൽ വെച്ച് ഇരുവരും പ്രണയത്തിലത്തോടെ നിരവധി പേര് പിന്തുണച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.

ഷോ വിജയിക്കാൻ ഉള്ള അഭിനയമാണ് എന്ന് വരെ കമന്റ്‌ ഇട്ടവരെ പോലും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹതിരാവുകയിരുന്നു. സിനിമയിലും റിയാലിറ്റി ഷോകളിൽ മാത്രമല്ല ടിക് ടോക്കിലും പേർളി വൈറലാണ്. ഭർത്താവ് ശ്രീനിഷിന് ഒപ്പമുള്ള ടിക് ടോക് വീഡിയോകൾ ഏറെ പ്രചരണം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇടക്ക് ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഇപ്പോൾ പേർളി നടത്തിയ ഒരു വെളിപ്പെടുത്തലാണ് വൈറലാകുന്നത്, തനിക്ക് കല്യാണം കഴിക്കണമെന്നും ഭർത്താവ് വേണമെന്ന് ഒന്നും ആഗ്രഹമില്ലായിരുന്നു എന്നാണ് പേർളി വെളിപ്പെടുന്നത്. ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്താൻ ആഗ്രഹിച്ചിരുന്ന തന്റെ ജീവിതത്തിലേക്ക് ശ്രീനിഷ് കടന്ന് വന്നത് അപ്രത്യക്ഷമായിയാണ് എന്നാണ് പേർളി പറയുന്നത്.

ഒരു പ്രണയം പരാജയപെട്ടു മൂന്ന് നാല് കൊല്ലം ജീവിതം കടന്ന് പോയപ്പോൾ വിവാഹം എന്ന ആഗ്രഹം ഒന്നും ഒരിക്കലും മനസ്സിൽ തോന്നിയിരുന്നില്ല സിംഗിളായി താൻ നടന്ന സമയത്താണ് കൂട്ടുകാർക്ക് ഒകെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്. കുഞ്ഞിന് ഒപ്പം അവർ നേരം ചിലവ് ഇടുന്നത് കാണുമ്പോളും, കളിക്കുന്നത് കാണുമ്പോളും തനിക്കും ഒരു കുഞ്ഞു വേണമെന്ന് തോന്നി പക്ഷെ അപ്പോളും വിവാഹം, ഭർത്താവ് ഒന്നും വേണമെന്ന് തോന്നിയില്ല. ഒരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തുന്ന കാര്യം ഡാഡിയോട് വാശി പിടിച്ചു സമ്മതിച്ചു വരുമ്പോളാണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിക്കുന്നതും അവിടെ വെച്ച് ശ്രീനിയെ കാണുന്നതും ഇഷ്ട്ടപെടുന്നതെന്നും പേർളി മണി പറയുന്നു

മലയാളത്തിലെ പ്രമുഖ മായകന്മാർക്കൊപ്പം നായികയായി തിളങ്ങിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. ബാംഗ്ലൂര്‍ സ്വദേശിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ലക്ഷ്മിയെ തേടി നല്ല വേഷങ്ങള്‍ വന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി നേടിയെടുത്തു.
നടിയും നർത്തകിയുമായ ലക്ഷ്മി അമ്പതു വയസ്സായിട്ടും വിവാഹം ചെയ്തിട്ടില്ല എന്നുള്ളത് പ്രേക്ഷകര്‍ക്ക് അറിവുള്ള കാര്യമാണ്. എന്തുകൊണ്ടാണ് ഇത്രയും പ്രായമായിട്ടും വിവാഹം കഴിക്കാത്തത് എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. എന്നാല്‍ താന്‍ വിവാഹിതയാകത്തതിന്റെ കാരണം ലക്ഷ്മി ഗോപാല സ്വാമി നേരത്തെ വ്യക്തമാക്കിയത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.
എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കറിയില്ല. ചിലപ്പോള്‍ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. എനിക്ക് മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ, എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഒരു പക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്.
അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്.
എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും. ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി പറഞ്ഞു.

മോഹൻലാലിന്റെ ഭാര്യയായി വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പുലിമുരുകനിലെ മൈന


മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാണ് പുലിമുരുഗൻ. വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച പുലിമുരുകനിൽ നായികയായി എത്തിയ താരമാണ് കമാലിനി മുഖർജി. പുലിമുരുകനിൽ മോഹൻലാലിൻറെ ഭാര്യയായ മൈന എന്ന കഥാപാത്രത്തെയാണ് കമാലിനി മുഖർജി അവതരിപ്പിച്ചത്.

രേവതി സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിലൂടെയാണ് കമാലിനി മുഖർജി സിനിമയിലെത്തുന്നത്. നേരത്തെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പിന്നീട് തെലുങ്കിലും കന്നടയിലും കമാലിനി സജീവമായി അഭിനയിച്ചു അതിനിടെ മമ്മുട്ടി ചിത്രമായ കുട്ടിസ്രാങ്കിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ താരം മോഹനലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിൻറെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി മുഖർജി പറയുന്നത്. മോഹൻലാലിൻറെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.


ലിംഗത്തിന്റെ പേരിലാണ് മലയാള സിനിമയിൽ വിവേചനം ഉണ്ടാവുന്നത് ; വെട്ടിത്തുറന്ന് ഹണി റോസ്.


മലയാള സിനിമാ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് നിരവധി തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ വീണ്ടുമൊരു തുറന്ന് പറച്ചില്‍ കൂടിയുണ്ടായിരിക്കുന്നു.
നടിയും താര സംഘടയായ അമ്മയുടെ എക്സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്. ഹണി റോസിന്റെ വാക്കുകൾ; നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം.
ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്.
പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താത്പര്യം. ഹണി റോസ് പറയുന്നു. മാത്രമല്ല ഇതേ പ്രശനം നേരിടുന്ന ഒരു സിനിമയിലാണ് താനിപ്പോള്‍ അഭിനയിക്കുന്നതെന്നും താരം തുറന്ന് പറഞ്ഞു.
വി.കെ.പി സംവിധാനം ചെയ്യുന്ന എന്‍റെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. സിനിമയുടെ തിരകഥ ഒരുക്കിയ വീണ ആണ് എന്നെ സമീപിച്ചത്. മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് വീണ.
ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പ് തോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെയും പ്രമേയം ഇഷ്ട്ടപ്പെട്ടു. തുടക്കത്തില്‍ വീണ തന്നെ ചിത്രം സംവിധാനം ചെയ്യാമെന്നാണ് കരുതിയിരുന്നത്.
പക്ഷെ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല. ഹണി റോസ് പറയുന്നു.

വിമല രാമൻ; സൂപ്പർ താരങ്ങളുടെ കൂടെ നിരവധി ചിത്രങ്ങൾ. പക്ഷെ ഭാഗ്യമില്ല. ചിത്രങ്ങൾ കാണാം

മലയാളത്തിലെ മുൻ നിര നായകൻ മാരുടെ എല്ലാം നായിക ആയിട്ടുള്ള വിമലാരാമനു ഒരു വിജയചിത്രം പോലും സമ്മാനിക്കാൻ കഴിഞ്ഞില്ല. അന്യ ഭാഷ ചിത്രങ്ങൾ പോലും ഈ നായികയെ പിന്തുണച്ചില്ല അവിടെയും ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പരാജയം ആയിരുന്നു.
ചിത്രങ്ങൾ കാണാം..


ഐറ്റം ഡാൻസിന് തയ്യാറായത് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമായിരുന്നു”; ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയാമണി.


മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. അഭിനേതാവ് എന്നതിലുപരി ഡാൻസർ എന്ന രീതിയിലും താരം പോപുലറാണ്. തെന്നിന്ത്യൻ സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്ത താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. ഇപ്പോളിതാ സിനിമയില്‍ ഐറ്റം ഡാന്‍സുകള്‍ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ചെന്നൈ എക്‌സ്പ്രസ് എന്ന ഗംഭീര വിജയ ചിത്രത്തിൽ ഐറ്റം നമ്പര്‍ ചെയതത് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്. ചെന്നൈ എക്‌സ്പ്രസിന് ശേഷം എനിക്ക് ഹിന്ദി സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ കിട്ടിയിരുന്നു. പക്ഷേ കാര്യമായ അവസരങ്ങളൊന്നും അല്ല എനിക്ക് കിട്ടിയത്. അത്കൊണ്ട് തന്നെ ചിലതെല്ലാം ഒഴിവാക്കി. ഒരു പ്രമുഖ മാധ്യമം നടത്തിയ ഒരു അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ഞങ്ങൾ 15 വർഷം ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത് ; പ്രണയ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാർ


മലയാളത്തിൽ ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാർ. മലയാളത്തിൽ മാത്രമല്ല തമിഴിലു ഹിന്ദിയിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ അയ്യപ്പ ഭക്തി ഗാനങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവതരകനായും പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും തിളങ്ങുന്ന എംജി ശ്രീകുമാർ മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗാനരംഗത്തും സോഷ്യൽ മീഡിയയിലും സജീവമാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും.

ഇരുവരും ആരാധകർക്ക് വേണ്ടി യാത്ര ചെയ്യുന്ന സമയങ്ങളിൽ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. വർഷങ്ങൾക്ക് ശേഷമുള്ള ലേഖയുമായി ഉള്ള പ്രണയത്തിന് ശേഷമാണ് വിവാഹമെന്നും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ഇപ്പോൾ എംജി ശ്രീകുമാർ വെളിപ്പെടുത്തുകയാണ്.
പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യമാണെന്നും വീട്ടുകാരുടെ കടുത്ത എതിർപ്പോടെയാണ് വിവാഹം കഴിച്ചതെന്നും എംജി പറയുന്നു. കല്യാണം കഴിക്കാതെ 15 വർഷം ജീവിച്ചെന്നും അത് നിസാര കാര്യമല്ലന്നും. ഇപ്പോളാണ് ലിവിങ് ടുഗെതർ എങ്കിൽ പെണ്ണ് തേക്കും അല്ലങ്കിൽ പയ്യൻ തേക്കും എന്തായാലും തേപ്പ് ഉണ്ടാകുമെന്ന് എംജി ശ്രീകുമാർ പറയുന്നു.

തിരുവനന്തപുരത്ത് ഉള്ളപ്പോൾ കോവളത് എത്തി ഭക്ഷണം ഒരുമിച്ച് കഴിക്കാറുണ്ടെന്നും മദ്രാസിൽ പോകുമ്പോൾ രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുത്താണ് എപ്പോളും യാത്ര ചെയ്യാറെന്നും എംജി പറയുന്നു. ഇരുവരും ലിവിങ് ടു ഗതറിൽ ജീവിച്ചു പോകുന്ന സമയത്താണ് 2000ത്തിൽ ഇറങ്ങിയ ഒരു മാഗസിനിൽ ലേഖയുമായി താൻ വിവാഹം കഴിഞ്ഞെന്ന ഒരു കവർ സ്റ്റോറി വരുന്നത്. മാഗസിൻകാർ മുട്ടൻ പണി തന്ന സമയത്ത് വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു.
ഉടനെ തന്നെ അമ്മയെ വിളിച്ചു പറഞ്ഞെന്നും അമ്മ നിന്റെ ജീവിതമാണ് നിനക്ക് ഇഷ്ടം ഉള്ളവരെ കല്യാണം കഴിക്കാൻ പറഞ്ഞു അനുഗ്രഹിച്ചു. വീട്ടിൽ വേറെ ആരോടും പറയാതെ മൂകാംമ്പിക ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ചെന്നും പിന്നീട് തിരുവനന്തപുരത്ത് എത്തി രജിസ്റ്റർ മാര്യേജ് വീണ്ടും നടത്തിയെന്നും എംജി ശ്രീകുമാർ പറയുന്നു.


കൽപറ്റയിൽ അറിയപ്പെടുന്ന ഒരാൾ ശല്യം ചെയ്തു !!അയാൾക്ക് കൊടുത്ത പണിയേ പറ്റി അനു സിതാര


വളരെ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നായികയായി തീർന്ന ഒരാളാണ് അനു സിതാര. താര ജാഡകൾ അധികമൊന്നും കൈമുതലായി ഇല്ലാത്ത അനുവിനെ എല്ലാ തരം പ്രേക്ഷകർക്കും ഒരുപാടിഷ്ടമാണ്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അനു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അനു സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഒരു അനു സിതാരയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ജീവിതത്തിൽ ആരോടെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അനു നൽകിയ മറുപടിയുടെ വീഡിയോ ആണ് വൈറലായത്.

അനു സിതാരയുടെ വാക്കുകൾ ഇങ്ങനെ. “അങ്ങനത്തെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത് കുറവാണു. എന്റെ കൂടെ എപ്പോഴും അച്ഛനും അമ്മയുമുണ്ടാകും അല്ലെങ്കിൽ മാമൻ, ചെറിയമ്മ ഇങ്ങനെ ഒരു ഗാങ് എപ്പോഴും എന്റെയൊപ്പം ഉണ്ടാകും. ആകെ ഞാൻ ഒറ്റക്ക് പോയിരുന്നത് കോളേജിലേക്ക് മാത്രമാണ്. ബസിൽ എന്റെ അച്ഛനെയും അമ്മയെയും അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ഒറ്റത്തവണ മാത്രം ഒരാൾ ഭയങ്കരമായി ശല്യം ചെയ്തിട്ടുണ്ട്.

അത് കൽപറ്റയിൽ അറിയപ്പെടുന്ന ഒരാളായിരുന്നു. ആ ചേട്ടൻ എല്ലാവരെയും ശല്യം ചെയ്യും. എന്റെ കോളേജിലെ മിക്ക പെൺകുട്ടികളെയും ആ ചേട്ടൻ ശല്യം ചെയ്യാറുണ്ട്. അയാളോട് ഞാൻ ദേഷ്യപ്പെട്ടു. ഞാൻ വീട്ടിൽ പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞു. വീണ്ടും എന്റെ പുറകെ ആ ചേട്ടൻ വന്നപ്പോൾ ഞാൻ എന്റെ മാമനോട് പറഞ്ഞു. ആ ചേട്ടന് പുട്ടിനു പീര ഇടുന്നത് പോലെ തല്ല് കിട്ടിയെന്നാ കേട്ടത്. “


മകളെയൊന്നു കണ്ടിട്ട് നൂറു ദിവസമായെന്നു നടി !!ആശ്വസിപ്പിച്ചു ഭാവന


നടി എന്ന നിലയിലും അവതാരക എന്ന നിലയിലും പ്രശസ്തയായ താരമാണ് ശില്പ ബാല. 2016 ൽ കാസർകോട് സ്വദേശിയായ ഡോ.വിഷ്ണു ഗോപാലിനെ വിവാഹം ചെയ്ത ശേഷം കലാരംഗത്തു നിന്നു ഒരു ഇടവേളയെടുത്തിരുന്നു താരം. വിഷ്ണുവിനോടൊപ്പം ദുബായിയിൽ ആയിരുന്നു ശിൽപ താമസിച്ചിരുന്നത്. ഒരു മകളാണ് ശിൽപയ്ക്ക് ഉള്ളത്. യാമി എന്നാണ് പേര്. എന്നാൽ കുറച്ചു നാൾ മുൻപ് നാട്ടിൽ വന്ന ശില്പ ലോക്ക് ഡൗണിൽ കുടുങ്ങി പോയി. മകൾ യാമിയാകട്ടെ ദുബായിലാണ് ഉള്ളത്.

ദുബായിയിലേക്ക് തിരികെ പോകാൻ ഒരുങ്ങിയിരുന്നപ്പോഴാണ് കോവിഡ് വന്നത്. അവളെ കാണാൻ കഴിയാത്തതിലുള്ള വിഷമം ശില്പ ബാല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. ഇന്ന് അവളെ പിരിഞ്ഞ് നിന്നിട്ട് നൂറാം ദിവസമാണെന്ന് ശില്പ കുറിച്ചു. എന്നാൽ അവൾ സുരക്ഷിതയാണെന്നുള്ളത് വലിയ ആശ്വാസം പകരുന്നു എന്നും ശില്പ ബാല കുറിച്ചു. തന്നെ പോലെ ഒരുപാട് ഉണ്ടെന്നും ചിലര്‍ മൂന്ന് മാസത്തോളമായി അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പങ്കാളികളെയും പിരിഞ്ഞ് താമസിക്കുന്നു എന്നൊക്കെയുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിരുന്നു എന്നും തന്റെ അവസ്ഥയും വ്യത്യസ്തമല്ല എന്ന് ശില്പ കുറിച്ചു.

താരത്തിനെ ആശ്വസിപ്പിക്കാൻ അടുത്ത സുഹൃത്തുക്കളായ ഭാവനയും അശ്വതി ശ്രീകാന്തും പേളി മാണിയും കമന്റ്‌ ബോക്സിലെത്തി. ” നീ ഇത് ടൈപ് ചെയുമ്പോൾ കണ്ണീർ വീഴുന്നുണ്ടാകും എന്നറിയാം. നീ ശക്തയാകുക ഇനിയും ” എന്നാണ് അശ്വതി കുറിച്ചത്. നീ ബോള്‍ഡായ സ്ത്രീയും അമ്മയും ഒക്കെ ആണ്. ഒരിക്കലും തളരാന്‍ പാടില്ല. എപ്പോഴും സ്‌ട്രോങ് ആയിരിക്ക്. ഈ അവസ്ഥയും കടന്ന് പോകും എന്നായിരുന്നു പേർളി കുറിച്ചത്.


ദളപതി വിജയിയും ബിഗ്‌ബോസ് നിർമ്മാതാക്കളും ഒന്നിക്കുന്നു: നടക്കാൻ പോകുന്നത് ഇടിവെട്ട് സംഭവം, ആവേശം കൊണ്ട് ആരാധകർ




കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർതാരമാണ് ദളപതി വിജയ്. വിജയ് നായകനായി എത്തുന്ന സിനിമകൾക്ക് എല്ലാം വലിയ സ്വീകരണമാണ് കേരളത്തിൽ ലഭിക്കുന്നത്.
വിജയിയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. മാർച്ചിൽ റിലീസ് തീരുമാനിച്ചിരുന്ന വിജയിയുടെ 64ാം ചിത്രമായ മാസ്റ്റർ കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടിവെച്ചത്.

ഈ ഘട്ടത്തിൽ വിജയിയുടെ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടാണ് സിനിമാലോകത്ത് ചർച്ചയായിട്ടുള്ളത്. ബിഗ്ബോസ് ഷോ നിർമ്മാതാക്കളായ എൻഡെമോൾ ഷൈനും വിജയിയും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
വിജയിയുടെ 66ാം ചിത്രമാണ് എൻഡെമോൾ നിർമ്മിക്കുക എന്നാണറിയുന്നത്. ബിഗ് സ്‌ക്രീനിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനാണ് എൻഡെമോൾ തീരുമാനം. അരങ്ങേറ്റം ഗംഭീരമാക്കുന്നതിന് വേണ്ടിയാണ് വിജയ് എന്ന പേരിലേക്ക് എൻഡെമോൾ എത്തിയത്.
അതേ സമയം വിജയിയുടെ മാസ്റ്ററിന് ശേഷമുള്ള അടുത്ത ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സാണ്. തമൻ സംഗീതം നിർവഹിക്കുന്നുവെന്നത് മാത്രമാണ് ചിത്രത്തെ കുറിച്ചുള്ള വിവരം. മറ്റ് വിവരങ്ങളെല്ലാം വിജയിയുടെ ജന്മദിനമായ ജൂൺ 22ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഏആർ മുരുഗദോസ് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നതെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഭ്രാന്ത് നിന്റെ ഭാര്യയ്ക്കാണ്! റിമി ടോമിയ്ക്ക് ഏറ്റവും കൈയടി കിട്ടിയ ഡയലോഗ്, വീഡിയോ വീണ്ടും വൈറല്‍


കഴിഞ്ഞ ദിവസം മുതല്‍ റിമി ടോമി പങ്കെടുത്ത ജെബി ജംഗ്ഷന്‍ പരിപാടിയുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. റിമി നായികയായി അഭിനയിച്ച സിനിമ ഇറങ്ങിയ സമയത്തുള്ള അഭിമുഖമായിരുന്നു. അന്ന് സിനിമയ്ക്കിടെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് നടന്‍ ജയറാമും പറഞ്ഞിരുന്നു. വീണ്ടും സിനിമയിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് റിമി.

വരുന്നിടത്ത് വെച്ച് കാണാം എന്നൊരു റിസ്‌കിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയം മോശമാണെങ്കില്‍ പോലും എനിക്ക് എന്റെ ജോലി നഷ്ടപ്പെടുന്നില്ലല്ലോ. പാട്ട് പാടുകയും നാവില്‍ വാ ഉള്ളിടത്തോളം കാലം അവതരിപ്പിക്കുകയും ചെയ്യാമെന്നും റിമി പറയുന്നു. ആ സിനിമയിലെ കഥാപാത്രം റിമിയ്ക്ക് പറ്റുമെന്ന് അതുമായി ബന്ധപ്പെട്ട ഒരുപാട് പേര്‍ പറഞ്ഞിരുന്നതായി അവതാരകനും സൂചിപ്പിച്ചു.

റിമി ആദ്യം അഭിനയിക്കുന്ന ദിവസം അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് കൈമടക്ക് ഒക്കെ കൊടുത്ത് കൈയടിപ്പിച്ചിരുന്നു. അക്കാര്യം റിമി തന്നെ പറഞ്ഞിരുന്നു. പാവം ചേട്ടന്മാര്‍ ക്യാമറ പിടിച്ചതിന് ശേഷം അത് വെച്ചിട്ട് കൈയടിക്കുമായിരുന്നു. അവര്‍ക്ക് മദ്യം വാങ്ങിക്കാനുള്ള കാശ് ആയിരുന്നു കൊടുത്തത്. പതിനായിരം രൂപയായിരുന്നു ഞാന്‍ കൊടുത്തത്. അതിനുള്ള കൈയടി കിട്ടുകയും ചെയ്തു.

സിനിമയുടെ ഫോട്ടോഷൂട്ട് തുടങ്ങിയപ്പോള്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് തോന്നിയില്ല. അത് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എല്ലാം നോക്കി ഓക്കെയാണെന്ന് തോന്നിയിട്ട് മാത്രം പബ്ലിസിറ്റിയൊക്കെ കൊടുത്താല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. പക്ഷെ അവര്‍ക്കൊക്കെ വലിയ വിശ്വാസമായിരുന്നു. എങ്ങനെയും ചെയ്യിപ്പിച്ചെടുക്കുമെന്നായിരുന്നു.

സിനിമയിലെ റിമിയുടെ ആദ്യ ഡയലോഗ് കൂടി അവിടെ അവതരിപ്പിച്ചിരുന്നു. മിസിസ് ജയദേവന് എന്താ ഭ്രാന്തുണ്ടോ എന്ന് അടുത്ത വീട്ടിലുള്ളവര്‍ ചോദിക്കുന്നതായിരുന്നു രംഗം. അപ്പോള്‍ ഭ്രാന്ത് തന്റെ ഭാര്യക്കാടോ... അത് ഏത് തരത്തിലുള്ളതാണെന്ന് താന്‍ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ. എന്നായിരുന്നു റിമിയുടെ ആദ്യ ഡയലോഗ്. ഓഡിയന്‍സായി വന്നവരില്‍ ഒരാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിച്ച് കാണിച്ചിരുന്നു. ഇതിനും വലിയ കൈയടി ലഭിച്ചു.


തന്റെ വെയിറ്റ് എങ്ങനെ കുറഞ്ഞു! ആ രഹസ്യം പരസ്യമാക്കി റിമി ടോമി, വീഡിയോ പുറത്ത് വിട്ട് താരം

ടെലിവിഷന്‍ പ്രോഗ്രാമുകളും വിദേശത്തടക്കമുള്ള സ്‌റ്റേജ് പരിപാടികളുമായി തിരക്കോട് തിരക്കിലായിരുന്നു റിമി ടോമി അടക്കമുള്ള താരങ്ങള്‍. എല്ലായിടത്തും ലോക്ഡൗണ്‍ ആയതോടെ താരങ്ങളെല്ലാവരും വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മാസങ്ങളോളം വീട്ടില്‍ ഇരുന്നെങ്കിലും റിമി ടോമി ഒരു മിനുറ്റ് പോലും വെറുതേ കളഞ്ഞിട്ടില്ല. നടിയും ഗായികയുമായ റിമിയുടെ ഇന്‍സ്റ്റാഗ്രാം പേജ് സജീവമായി പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.

വീട്ടില്‍ നിന്നും പാചക പരീക്ഷണങ്ങള്‍ നടത്തിയും ഡാന്‍സ് കളിച്ചും റിമി അത്ഭുതപ്പെടുത്തിയിരുന്നു. അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്റെ ശരീരഭാരം കുറഞ്ഞതിന് കാരണം റിമി ടോമി ഓഫീഷ്യല്‍ യൂട്യൂബ് ചാനലിലുണ്ടെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ റിമി സൂചിപ്പിച്ചിരുന്നു. അങ്ങനെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആ രഹസ്യം റിമി പരസ്യമാക്കിയത്. റിമിയുടെ വീടിന് മുകളില്‍ ഒരുക്കിയിരിക്കുന്ന ജിമ്മില്‍ നിന്നും കഠിനമായ വ്യായമത്തിന് ശേഷമായിരുന്നു ഇത്രയുമൊരു മേക്കവര്‍ സാധിച്ചിരിക്കുന്നത്. എന്നോട് ഏറ്റവും കൂടുതല്‍ പേരും ആവശ്യപ്പെട്ടത് വെയിറ്റ് കുറച്ചത് എങ്ങനെയാണെന്നായിരുന്നു. അതിനെ കുറിച്ച് പറയാനാണേല്‍ ഒരുപാട് പറയാനുണ്ടാവും. പാചകം ചെയ്യുന്നത് കണ്ടപ്പോള്‍ ചിലര്‍ റിമിയ്ക്ക് എന്തോ ടെന്‍ഷന്‍ ഉണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഒട്ടും ടെന്‍ഷനില്ലാതെ ചെയ്ത കാര്യമായിരുന്നു അത്.

പണ്ട് ഞാന്‍ എങ്ങനെയാണ് ഇരുന്നത് എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. പതിനെട്ട് വര്‍ഷത്തോളമായി ഞാന്‍ ഈ ഫീല്‍ഡില്‍ വന്നിട്ട്. 2002 ലാണ് ഞാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോള്‍ വയസും പ്രായവുമൊക്കെ ആയി. അപ്പോഴാണ് നമ്മള്‍ കൂടുതല്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് റിമി പറയുന്നു. ആദ്യമൊന്നും ഞാന്‍ ഡയറ്റ് നോക്കുകയോ ശരീരഭാരം എത്രയുണ്ടെന്നോ നോക്കാറില്ലായിരുന്നു. 2012 ന് ശേഷമാണ് താന്‍ അതെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത്. ഏത് ഫീല്‍ഡിലുള്ളവരാണെങ്കിലും ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് റിമി പറയുന്നത്.

പച്ചവെള്ളം കുടിച്ചാലും ശരീരം വണ്ണം വെക്കുന്നതാണ് തന്റെ പ്രകൃതം. എന്നാലിപ്പോള്‍ എന്റെ പൊക്കത്തിന് അനുസരിച്ച് 52 കിലോ ആണ് ശരീരഭാരം. അതിന് നന്ദി പറയുന്നത് ട്രെയിനര്‍ക്ക് ആണ്. ലോക്ഡൗണ്‍ ആണെങ്കിലും ഫോണിലൂടെ തനിക്ക് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടാണ് ചെയ്യുന്നത്. ഓരോ ദിവസവും ചെയ്യുന്ന വ്യായമങ്ങള്‍ എതൊക്കെയാണെന്ന് റിമി വീഡിയോയിലൂടെ കാണിച്ചിരുന്നു. ഒപ്പം അതിന് എന്തൊക്കെ വേണമെന്നുള്ള നിര്‍ദ്ദേശങ്ങളും. കുറുക്ക് വഴികളിലൂടെ ഞാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും അതൊന്നും ശരിയായില്ല.

പിന്നീടാണ് നമ്മുടെ ശരീരത്തിന് വേണ്ടൊരു ഡയറ്റ് പ്ലാന്‍ കണ്ടെത്തുന്നതും അത് ഫോളോ ചെയ്യുന്നതും. മാസത്തില്‍ ഒന്നോ രണ്ടോ തവണ ജലദോഷവും പനിയും വന്നിരുന്ന എനിക്ക് ഇപ്പോള്‍ അങ്ങനെ വരുന്നില്ല. രോഗപ്രതിരോധശേഷി വര്‍ദ്ധിച്ചുവെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ട്. റെഗുലറായി വ്യായമം ചെയ്യുന്നത് കൊണ്ടാണ് ഇതെല്ലാം നേടി എടുക്കുന്നത്. പല വഴികളും മടുത്തതിന് ശേഷമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്ന ഡയറ്റ് പ്ലാനിലെത്തിയതെന്നും അതെന്താണെന്ന് അടുത്ത എപ്പിസോഡില്‍ പറയാമെന്നുമായിരുന്നു റിമി പറഞ്ഞത്. തന്റെ ശരീരഭാരം കുറഞ്ഞതിന് പിന്നില്‍ കൃത്യമായ ഡയറ്റും വ്യായമവും എന്ന് തന്നെയാണ് റിമി പറഞ്ഞ് നിര്‍ത്തുന്നത്.

അച്ഛന് ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം, അപ്പോൾ അമ്മക്ക് അസുഖമായി, റിമി ടോമി പറയുന്നു

ഗായിക അവതാരക അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. പിന്നണി ഗായികയായി ചുവട് വയ്ക്കുകയും പിന്നീട് സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുകയായിരുന്നു. ഇപ്പോഴിത പുതിയ മേഖല കണ്ടെത്തിയിരിക്കുകയാണ് താരം. സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടി, റെക്കോഡിങ്ങ് എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു റിമിയുടേത്. ലോക്ക് ഡൗൺ പ്രമാണിച്ച് കുടുംബാംഗങ്ങളോടൊപ്പം വീട്ടിലാണ് പ്രിയ ഗായിക.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് റിമി. ടിക് ടോക്കിലാണ് പ്രിയ ഗായിക സജീവമായിരിക്കുന്നത്. പുതിയ ടിക് ടോക്ക് പരീക്ഷണവുമായി റിമി ദിവസേനെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പാടൻ മാത്രമല്ല അഭിനയിക്കാനും താൻ മിടുക്കിയാണെന്ന് ഒരിക്കൽ കൂടി തെളിക്കുകയാണ് ടിക് ടോക്ക് വീഡിയോയിലൂടെ റിമി ടോമി.

ടിക് ടോക്കിൽ സജീവമാണ് റിമി ടോമി. പഴയ കാലത്ത് സിനിമ ഡയലോഗുമായിട്ടാണ് റിമി അധികവും പ്രത്യക്ഷപ്പെടാറുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ ടിക് ടോക്ക് പരീക്ഷണങ്ങൾ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സൗണ്ട് പെർഫക്ഷനെ കുറിച്ചാണ് ഭൂരിഭാഗം പേരും പറയുന്നത്. റിമിയുടെ എക്സ്പ്രഷനും ഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു റിമി ടോമിയുടെ ഡ്യൂറ്റ് ടിക് ടോക്ക് വീഡിയോ. സാധരണ ഒറ്റയ്ക്കാണ് റിമി പ്രത്യക്ഷപ്പെടാറുള്ളത്. ഇതാദ്യമായി മറ്റൊരാൾക്കൊപ്പം ഗായിക എത്തുന്നത്. എപ്പോഴും ചിരിക്കുന്ന റിമിയെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ നിറ കണ്ണുകളുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. എല്ലാവരേയും ചിരിപ്പിക്കുന്ന റിമിയ്ക്ക് പ്രേക്ഷകരുടെ കണ്ണ് നിറക്കാനും കഴിയുമെന്ന് വീഡിയോയിലൂടെ തെളിയിച്ചിട്ടുണ്ട്. റിമിയുടെ അഭിനയം സോഷ്യൽ മീഡിയയിൽ ഹിറ്റായി. അഭിനയത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു കൂടെ എന്നാണ് ആരാധകരുടെ ചോദ്യം.


ലോക്ക് ഡൗൺ ദിനങ്ങൾ എങ്ങനെ ഫലപ്രദമായി ചെലവഴിക്കാമെന്നുളള ഗവേഷണത്തിലാണ് റിമി. ടിക് ടോക്ക് മാത്രമല്ല പാചക പരീക്ഷണത്തിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്. പാചക വീഡിയോ പങ്കുവെച്ച് താരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രുചികരമായ ബീഫ് റോസ്റ്റിമായിട്ടായിരുന്നു ഗായിക എത്തിയത്. ഇത് തന്റെ ആദ്യത്തെ പാചക പരീക്ഷണമാണെന്നും എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കണം എന്ന് പറഞ്ഞു കെണ്ടായിരുന്നു റിമി വീഡിയോ പങ്കുവെച്ചത്. ഇതിനും മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.


ടിക് ടോക്ക്, പാചകം,വ്യായമം എന്നിവയാണ് റിമി ടോമിയുടെ പ്രധാനപ്പെട്ട ലോക്ക് വിനോദം. ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ട് വീഴ്ച കാണിക്കാത്ത റിമി തന്റ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും അടച്ചിട്ടതോട പലരും വ്യായാമം പേരിൽ മാത്രം ഒതുക്കി നിർത്തിയിരിക്കുകയാണ്. എന്നാൽ റിമി ഇതിൽ ഒരു വിട്ട് വീഴ്ച കാണിച്ചിട്ടില്ല. വീട്ടിനുളളിൽ നിന്ന് പതിവ് പോലെ വ്യായാമം ചെയ്യുകയാണ് താരം. ഇതിന്റ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു.

എലീന പടിക്കലിനെക്കുറിച്ച് ഫുക്രു! അവളെ അങ്ങനെ വിളിച്ചതില്‍ സങ്കടമുണ്ടെന്ന് താരം! കാരണം രസകരമാണ്!


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് എലീന പടിക്കല്‍. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു അഭിനയത്തിലേക്ക് എലീന ചുവടുവെച്ചത്. വില്ലത്തിയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭാര്യയെന്ന പരമ്പരയില്‍ നയനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എലീനയായിരുന്നു. സാധാരണയില്‍ നിന്നും മാറി നെഗറ്റീവ് കഥാപാത്രങ്ങളോടാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

ടിക് ടോക്കിലൂടെ സജീവമായ ഫുക്രുവും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനുണ്ടായിരുന്നു. മികച്ച പിന്തുണ നേടിയതിനോടൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ എലീനയുമായി വലിയ കൂട്ടില്ലായിരുന്നുവെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞും ഇവരെത്തിയിരുന്നു. ബിഗ് ബോസിന് ശേഷം നാട്ടിലേക്ക് ഒരുമിച്ചായിരുന്നു ഇവരെത്തിയത്. നാളുകള്‍ക്ക് ശേഷമായി ഫുക്രുവും എലീനയും ആര്യയും പ്രദീപ് ചന്ദ്രനും സുരേഷ് കൃഷ്ണനുമൊക്കെ കണ്ടുമുട്ടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനിടയിലാണ് രസകരമായ പോസ്റ്റുമായി ഫുക്രു എത്തിയത്.


എലീനയും ഫുക്രുവും

ബിഗ് ബോസില്‍ വെച്ചാണ് ഫുക്രുവും എലീനയും ആദ്യമായി കണ്ടുമുട്ടിയത്. തുടക്കത്തില്‍ എലീനയെ ഫുക്രുവിന് ഇഷ്ടമായിരുന്നില്ല. എല്ലാത്തിലും ഇടപെടുന്നതും നിര്‍ത്താതെ സംസാരിക്കുന്നതുമൊന്നും ഇഷ്ടമായിരുന്നില്ല. ആളാവാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. കണ്ണിന് അസുഖമായി ബിഗ് ബോസില്‍ നിന്നും എലീന മാറി നിന്നപ്പോള്‍ ഫുക്രുവിനായിരുന്നു സങ്കടം.

ജാഡയാണെന്ന് തെറ്റിദ്ധരിച്ചു

എലീന ഫേക്കാണെന്നും ജാഡക്കാരിയാണെന്നും സ്‌ക്രീന്‍ സ്‌പേസ് കിട്ടുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നുമായിരുന്നു സഹമത്സരാര്‍ത്ഥികള്‍ ആരോപിച്ചത്. ആര്യയും സംഘവും ഇങ്ങനെ പറഞ്ഞപ്പോള്‍ സുരേഷ് കൃഷ്ണനായിരുന്നു അവരെ തിരുത്തിയത്. വര്‍ഷങ്ങളായി തനിക്ക് ആ കൊച്ചിനെ അറിയാമെന്നും ഇങ്ങനെ തന്നെയാണ് പെരുമാറ്റമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലായ്‌പ്പോഴും ഒരുപോലെ പെരുമാറിയതോടെ പലരും താരത്തോട് ക്ഷമ പറയുകയായിരുന്നു.

ആര്യയും തിരുത്തി

എലീനയെ പണ്ടേ അറിയാമെന്നും ഈ സ്വഭാവമല്ല യഥാര്‍ത്ഥത്തിലുള്ളതെന്നും ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇതെന്നുമൊക്കെയായിരുന്നു തുടക്കത്തില്‍ ആര്യ പറഞ്ഞത്. എലീനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ആര്യ ഉന്നയിച്ചത്. ഇതിന് ശേഷമായാണ് താരവും തന്റെ ധാരണ തിരുത്തിയത്. എലീന ശരിക്കും അങ്ങനെയാണെന്നും തുടക്കത്തില്‍ താനും തെറ്റിദ്ധരിച്ച് പോയെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നീട് ആര്യയും എലീനയുടെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു.

ഖേദമുണ്ടെന്ന് ഫുക്രു

എലീനയ്‌ക്കൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ഫുക്രു. ഇവളെ ഫേക്ക്, ഫേക്ക് എന്ന് വിളിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു, കാരണം ഫേക്കാവാനും വേണം ലേശം ബുദ്ധിയെന്നുമായിരുന്നു താരം കുറിച്ചത്. എന്റെ ഊളയാണിതെന്നും എന്റെ തോല്‍വിയെന്നും എലീനയെക്കുറിച്ച് ഫുക്രു പറഞ്ഞിരുന്നു. ഫുക്രുവിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇതിന് ശേഷമായാണ് എലീനയും അതേ ഫോട്ടോ ഷെയര്‍ ചെയ്ത് എത്തിയത്.

മറുപടിയുമായി എലീന

റിവഞ്ച് പോസ്റ്റാണ് ഇതെന്ന് പറഞ്ഞായിരുന്നു എലീന എത്തിയത്. എന്നെ ഫേക്ക് ഫേക്ക് എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തില്ലല്ലോ ഒഴിയാബാധ ആയിരിക്കുമെന്ന്. ഇനി അനുഭവിച്ചോ എന്നായിരുന്നു എലീന കുറിച്ചത്. എന്റെ ഹാഷ് ടാഗോടെയായിരുന്നു എലീന പോസ്റ്റിട്ടത്. വിട്ട് കളയണമെന്ന മറുപടിയുമായാണ് ഇത്തവണ ഫുക്രു എത്തിയത്. ഇരുവരും മാസ്‌ക് ധരിച്ചില്ലല്ലോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിവാഹത്തെക്കുറിച്ച്

നാളുകള്‍ക്ക് ശേഷമായാണ് എലീനയും ഫുക്രുവും കണ്ടുമുട്ടിയത്. എലീനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു ഫുക്രുവും സംഘവും.ആര്യ, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍ ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ ആരാധകരുമായി സംവദിച്ചിരുന്നു. ആരുടെ വിവാഹമാണ് ആദ്യമെന്ന് ചോദിച്ചപ്പോള്‍ എലീനയും ഫുക്രുവും ആര്യയുടെ പേരായിരുന്നു പറഞ്ഞത്. ഇതോടെയാണ് എന്നാണ് വിവാഹമെന്ന ചോദ്യങ്ങളുമായി ആരാധകരും എത്തിയത്.


മെലിഞ്ഞതിന്റെ രഹസ്യം തുറന്നു പറഞ്ഞു റിമി ടോമി !!


വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഒരു ഗായികയും അവതാരികയുമൊക്കെയാണ് റിമി ടോമി. റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം വളരെയധികം പോപ്പുലർ ആണ്.സമൂഹ മാധ്യമങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കാറുള്ള താരം ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ലോക്ക് ഡൌൺ കാലത്തെ ബോറടി മാറ്റാനായി പ്രേക്ഷകർക്ക് മുന്നിൽ തന്റെ പുതിയ വിശേഷങ്ങൾ നിറഞ്ഞ വ്ലോഗുമായി താരം എത്താറുണ്ട്.

അടുത്തിടെ താരം നല്ല രീതിയിൽ തടി കുറച്ചിരുന്നു. റിമിയുടെ രൂപമാറ്റം കണ്ടു പലരും അത്ഭുതപ്പെട്ടു പോയിരിക്കുകയാബ്. പുതിയ വ്ലോഗിൽ തന്നോട് ഒരുപാട് പേർ ചോദിച്ച ചോദ്യമായ എങ്ങനെ തടി കുറച്ചു എന്നുള്ളതിന് മറുപടി നൽകിയിരിക്കുകയാണ് റിമി. താൻ ഈ രൂപത്തിൽ എത്താൻ കാരണം തന്റെ ഡയറ്റ് പ്ലാൻ ആണെന്നാണ് റിമി പറയുന്നത്. അതെങ്ങനെ എന്നാണ് താരം പുതിയ വ്ലോഗിൽ പങ്കു വയ്ക്കുന്നത്.

2012 വരെ തന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന് പറ്റി അറിവില്ലാത്ത ആളായിരുന്നു താനെന്നാണ് റിമി ടോമി പറയുന്നത്. സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്ന സമയം ഈ തടി ഒരു പ്രശ്‌നമായി തനിക്ക് തോന്നിയിട്ടുണ്ടെന്നും സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന താൻ, ബെൽറ്റ് കെട്ടി സ്റ്റേജിൽ എത്തിയതായും ഒക്കെ റിമി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നു വിവാഹത്തിന് !!അത് മാറുമെന്നാണ് വിശ്വാസം !!ഭ്രമണം സീരിയൽ നായിക സ്വാതി


ഭ്രമണം എന്ന് ഏഷ്യാനെറ്റിലെ സീരിയലിലൂടെ പ്രശസ്തയായ സ്വാതി നിത്യനന്ദിന്റെ വിവാഹം അടുത്തിടെ കഴിഞ്ഞു. ഭ്രമണം ഉൾപ്പടെയുള്ള സീരിയലുകൾക്ക് ക്യാമറ ചലിപ്പിച്ച പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ വരൻ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചിട്ടാണ് വിവാഹം നടന്നത്. ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയില്‍ ആവതരിപ്പിച്ചത്. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് സ്വാതിക്ക്‌ ഈ സീരിയലിലേക്കുള്ള വഴി തുറന്നത്.

സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാര്‍ ഇവാനിയോസ് കോളേജില്‍ ബി എ ലിറ്ററേച്ചര്‍ വിദ്യാർഥിയാണ്. ഇനിയും അഭിനയ മേഖലയിൽ തുടരും എന്നാണ് സ്വാതി പറയുന്നത്. നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിൽ തന്റെ വീട്ടുകാർക്ക് ചില എതിർപ്പുകളൊക്ക ഉണ്ടായിരുന്നു എന്നാണ് സ്വാതി പറയുന്നത്.. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ. “കഴിഞ്ഞ രണ്ടര വർഷമായി പ്രണയത്തിൽ ആണ് ഞങ്ങൾ. ഭ്രമണത്തിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. ഏട്ടൻ (പ്രതീഷ് നെന്മാറ) വർഷങ്ങളായി ഈ ഫീൽഡിൽ തന്നെയുള്ള ആളായത് കൊണ്ടുതന്നെ അഭിനയ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹത്തിനും അറിയാമല്ലോ. അതുകൊണ്ടുതന്നെ ഈ മേഖല ഉടൻ തന്നെ വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. ലോക് ഡൗൺ പ്രോട്ടോക്കോൾ പാലിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. നെയ്യാറ്റിൻകര ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്. ഇരു കുടുംബങ്ങളുടെ പിന്തുണ എന്ന് പറയാൻ സാധിക്കില്ല. ഏട്ടന്റെ കുടുംബം പൂർണ്ണമായും പിന്തുണച്ചു. എന്നാൽ എന്റെ വീട്ടുകാർക്ക് അൽപ്പം അഭിപ്രായ വ്യത്യാസം ഇപ്പോഴും ഉണ്ട്. അതൊക്കെ മാറും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.


ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ

  ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ 0 ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ലുക്കിലുള്ളതുമായ ചിത്ര...