മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. അഭിനേതാവ് എന്നതിലുപരി ഡാൻസർ എന്ന രീതിയിലും താരം പോപുലറാണ്. തെന്നിന്ത്യൻ സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്ത താരം വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. ഇപ്പോളിതാ സിനിമയില്‍ ഐറ്റം ഡാന്‍സുകള്‍ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ചെന്നൈ എക്‌സ്പ്രസ് എന്ന ഗംഭീര വിജയ ചിത്രത്തിൽ ഐറ്റം നമ്പര്‍ ചെയതത് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്. ചെന്നൈ എക്‌സ്പ്രസിന് ശേഷം എനിക്ക് ഹിന്ദി സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ കിട്ടിയിരുന്നു. പക്ഷേ കാര്യമായ അവസരങ്ങളൊന്നും അല്ല എനിക്ക് കിട്ടിയത്. അത്കൊണ്ട് തന്നെ ചിലതെല്ലാം ഒഴിവാക്കി. ഒരു പ്രമുഖ മാധ്യമം നടത്തിയ ഒരു അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

No comments:
Post a Comment