ചെന്നൈയുടെ ജയത്തിന് ഒപ്പം കരഞ്ഞ ആരാധികക്ക് സർപ്രൈസ് സമ്മാവുമായി ധോണി

 ഐപിൽ പതിനാലാം സീസണിലെ ഏറെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് മഹേന്ദ്ര സിംങ് ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു ഐപിൽ ഫൈനലിൽ കൂടി പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ അവസാനത്തെ ഓവറിലാണ് ചെന്നൈ ടീം സർപ്രൈസ് ജയം നേടിയെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് ടീം ഉയർത്തിയ 173 റൺസ് ടാർജെറ്റ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് അവസാന ഓവറിൽ മറികടക്കുവാൻ കഴിഞ്ഞത് 6 ബോളിൽ18 റൺസ് അടിച്ച ധോണിയുടെ ഫിനിഷിങ് മികവിലാണ്. തന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കും വിധത്തിൽ ബാറ്റ് വീശിയ ധോണി ഒരിക്കൽ കൂടി താൻ ഇന്നും എന്ത്‌ കൊണ്ടാണ് ലോകത്തെ ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷർ എന്നൊരു വിശേഷണം സ്വന്തമാക്കുന്നത് എന്നും 

എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം നടന്ന വളരെ നിർണായകമായ ഒരു കാര്യവും രോമാഞ്ചം കൊള്ളിക്കുന്ന ഒരു ഫാൻ സംഭവവും ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകവും ധോണി ആരാധകരും.മത്സരം കാണുവാനായി വളരെ വലിയ അളവിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീം ആരാധകരാണ് സ്റ്റേഡിയത്തിലേക്കായി എത്തിയത്. കൂടാതെ ആരാധകർക്ക് എല്ലാം സന്തോഷം നൽകുന്ന അനെകം കാഴ്ചകളാണ് ഇന്നലെ പിറന്നതും. ഒരു വർഷം നീണ്ട പരിഹാസങ്ങൾക്ക് എല്ലാം ഒടുവിലായി ചെന്നൈ ടീം വീണ്ടും ഒരു ഐപിൽ ഫൈനലിൽ സ്ഥാനം നേടിയ ഈ മുഹൂർത്തം ആരാധകരെ അടക്കം മിക്ക ക്രിക്കറ്റ്‌ പ്രേമികളെയും വളരെ ഏറെ ആനന്ദത്തിലാക്കി.കൂടാതെ ഇന്നലെ കളി കാണാൻ എത്തിയ ഒരു കൊച്ചു ചെന്നൈ സൂപ്പർ കിങ്‌സ് ആരാധിക മത്സരത്തിന് ശേഷം കരയുന്നത് നമുക്ക് എല്ലാം തന്നെ കാണാൻ സാധിച്ചു. ധോണിയുടെ മികച്ച ഫിനിഷിങ്ങും ചെന്നൈയുടെ ജയവും ആ ബാലികയായ ആരാധികയുടെ മനസ്സിൽ സന്തോഷകണ്ണീരാണ് സൃഷ്ടിച്ചത്.

എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം ആ ബാലികക്ക് അരികിലായി എത്തിയ ധോണി തന്റെ ഒപ്പ് പതിപ്പിച്ച ബോളുകൾ ആ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ പ്രിയ ആരാധികക്കായി നൽകി. ഒപ്പം സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോയും ഒപ്പം ഈ മിന്നും ദൃശ്യങ്ങളും വളരെ ഏറെ വൈറലായി മാറി കഴിഞ്ഞു.

No comments:

Post a Comment

ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ

  ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ 0 ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ലുക്കിലുള്ളതുമായ ചിത്ര...